CHURCH NEWS
വിശുദ്ധിയുടെ ആദ്ധ്യാത്മികത ജാതിഭേതമന്യ മനുഷ്യസമൂഹത്തിന് പകര്‍ന്ന പരുമല തിരുമേനിയുടെ ജീവിതം മാതൃകാപരമാണെന്ന് പ. കാതോലിക്കാ ബാവാ

പരുമല : വിശുദ്ധിയുടെ ആദ്ധ്യാത്മികത ജാതിഭേതമന്യ മനുഷ്യസമൂഹത്തിന് പകര്‍ന്ന പരുമല തിരുമേനിയുടെ ജീവിതം മാതൃകാപരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. പരി. പരുമല തിരുമേനിയുടെ പരിശൂദ്ധ പ്രഖ്യാപന സപ്തതിയോടനുബന്ധിച്ചുള്ള ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ. പരുമല തിരുമേനിയുടെ ആദ്യകാലവസതിയായ അഴിപ്പുരയില്‍ നടന്ന സമ്മേളത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്‌നം ജ്ഞാനതപസി മുഖ്യ പ്രഭാഷണം നടത്തി. സന്യാസത്തിന് മതമില്ലാ, സന്യാസത്തിന്‍ കൂടെ കടന്ന് പോകുന്ന എല്ലാവരും ഭാരതീയ സന്യാസിമാരാണ്. പരി. പരുമല തിരുമേനി പൗരസ്ത്യവും ഭാരതീയവുമായ സന്യാസ പാരമ്പര്യത്തെ സമന്വയിപ്പിച്ച മഹത്‌വ്യക്തിത്വമാണെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസി പറഞ്ഞു. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി കുര്യാക്കോസ്, എന്നിവര്‍ പ്രസംഗിച്ചു.

ഒക്ടോബര്‍ 6ന് 4മണിയ്ക്ക് സന്തോഷ് മിഷന്‍സെന്റര്‍ പ്രന്‍സിപ്പല്‍ റവ .ഡോ. കെ എല്‍ മാത്യൂ വൈദ്യന്‍ കോര്‍ – എപ്പിസ്‌കോപ്പാ പ്രഭാഷണം നടത്തും.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7