FLASHNEWS
PARISH NEWS
മാർ ഒസ്താത്തിയോസ് സ്‌മൃതി - പ്രസംഗമത്സരം നടത്തി.

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രൈസ്‌തവ യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോൿസ് സഭയിലെ മിഷൻ ബോർഡ് പ്രസിഡന്റും വിവിധ ജീവകാരുണ്യ പ്രസ്‌ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന മാനവീകതയുടെ പ്രവാചകൻ സഭാരത്നം അഭി. ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ സ്‌മരണക്കായി "മാർ ഒസ്താത്തിയോസ് സ്‌മൃതി" എന്ന പേരിൽ അനുസ്മരണ സമ്മേളനവും പ്രസംഗമത്സരം നടത്തപ്പെട്ടു. ഫെബ്രുവരി 15 വെള്ളിയാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം മഹായിടവകയിൽ വച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ഇടവക വികാരി റവ. ഫാ. പി. ഓ മത്തായി അദ്ധ്യക്ഷത വഹിക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഗാല സെന്റ്. മേരീസ് ഓർത്തഡോൿസ് പള്ളി വികാരി റവ. ഫാ തോമസ് ജോസ്, അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗം ബോബൻ മാത്യു തോമസ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. ഇടവക അസോ. വികാരി റവ. ഫാ. ബിജോയ് വർഗീസ് സ്വാഗതവും ഇടവക ട്രസ്റ്റീ ബിജു പരുമല സമ്മേളനത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം ജൂനിയർ സീനിയർ വിഭാഗകളിൽ നടത്തിയ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഹന്നാ മറിയം ജിജു ഒന്നാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ അബ്രഹാം വർഗീസ് ഒന്നാം സ്‌ഥാനവും , ഷൈബാ പ്രകാശ് രണ്ടാം സ്ഥാ‌നവും കരസ്‌ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ്‌ അവാർഡും നൽകി. മത്സരത്തിൽ പങ്കെടുത്തവർക്ക്‌ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത ഏവർക്കും യുവജനപ്രസ്‌ഥാനം സെക്രട്ടറി നെബി തോമസ് നന്ദി അറിയിച്ചു. ഇടവക കോ. ട്രസ്റ്റീ ജാബ്‌സൺ വർഗീസ്, പ്രസ്‌ഥാനം ട്രഷറർ ബിപിൻ ബാബു വർഗീസ്, ജോയിന്റ് സെക്രട്ടറി സിജോ പി. ജോൺ, പ്രോഗ്രാം കൺവീനർമാരായ നിതിൻ ചിറത്തിലാട്ട്, ആകാശ്‌ മാത്യു വർഗീസ് എന്നിവർ നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7