FLASHNEWS
വി. ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാൾ I മർത്തമറിയം സമാജം പ്രവർത്തന ഉദ്‌ഘാടനം I ഓശാന ശുശ്രുഷ നടത്തപ്പെട്ടു I കാതോലിക്കദിനാഘോഷം I അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനിക്ക് സ്വികരണം നൽകി I വിശുദ്ധവാര ശുശ്രുഷകൾക്ക് അഭി. ഡോ . യൂഹാനോൻ മാർ തേവോദോറസ് തിരുമേനി I യുവജന പ്രസ്ഥാനത്തിൻറെ 2019- 20 പ്രവൃത്തി വർഷത്തെ പ്രവർത്തനോദ്ഘാടനവും, പൊതുസമ്മേളനവും I മഹായിടവകയുടെ പുതിയ ഭരണസാരഥികൾക്ക് എല്ലാവിധ ആശംസകളും I മഹായിടവകയിൽ യുവജനസംഗമം 2019 നടത്തപ്പെട്ടു I യുവജനസംഗമം 2019 I തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും പുരസ്‌കാര ദാനവും മഹായിടവകയിൽ നടത്തപ്പെട്ടു. I ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. I കുനിഗൽ സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന് മസ്കറ്റ് മഹാ ഇടവകയുടെ ധനസഹായം കൈമാറി I ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും. I
PARISH NEWS
ഡയാലിസിസ് യുണിറ്റ് സമർപ്പണവും ഫലകം അനാച്ഛാദനവും.

പരുമല : മലങ്കര സഭയുടെ സ്വപ്ന പദ്ധതിയായ സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിൽ മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവക സ്പോൺസർ ചെയ്താ എക്സ്ക്യൂട്ടീവ് ഡയാലിസിസ് ബ്ലോക്കിലെ ഡയാലിസിസ് യൂണിറ്റുകളുടെ സമർപ്പണവും ഇടവകയുടെ നാമം ആലേഖനം ചെയ്താ ഫലകത്തിന്റെ അനാച്ഛാദനവും നാളെ (തിങ്കളാഴ്ച) രാവിലെ 11 - ന് നിർവഹിക്കും. സമർപ്പണ ശ്രുശ്രുഷകൾക്ക് സഭയുടെ അഹമ്മദാബാദ് ഭദ്രാസനധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ കാർമ്മികത്വം വഹിക്കും. പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി സി. ഇ. ഓ ഫാ. എം. സി പൗലോസ്, വന്ദ്യ വൈദികർ, ആശുപത്രി പ്രതിനിധികൾ, ഇടവക ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.

കാൻസർ സെന്റർ നിർമ്മാണത്തിനറെ വിവിധ ഘട്ടങ്ങളിൽ മസ്‌ക്കറ്റ് മഹായിടവക സാമ്പത്തിക പങ്കാളിത്തം നൽകിയിട്ടുണ്ട്. നേരത്തെ ഓ. പി ബ്ലോക്കിന്റെ നിർമ്മാണത്തിനും, ഒരു ചതുരശ്ര അടി പദ്ധതിക്കും ഇപ്പോൾ മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ അടങ്ങുന്ന എക്സ്ക്യൂട്ടീവ് ബ്ലോക്കിനുമായും, കൂടാതെ ഇടവകാംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നുമായി, വലിയ തോതിലുള്ള സാമ്പത്തിക പങ്കാളിത്തമാണ് നൽകുവാൻ സാധിച്ചിട്ടുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, പദ്ധതികൾക്കും മുൻതൂക്കും നൽകി പ്രവർത്തിക്കുന്ന മസ്‌ക്കറ്റ് മഹായിടവകയുടെ ചരിത്ര പഥങ്ങളിലെ ശ്രദ്ധേയമായ പദ്ധതികളാണ് മലങ്കര സഭയുടെ ആതുരസേവന രംഗത്തെ ബൃഹത് സംരംഭമായ പരുമല കാൻസർ സെന്ററിൽ നടത്തിട്ടുള്ളത്.

പ്രസ്‌തുത ചടങ്ങിലേക്ക് ഏവരെയും ഹാർദ്ദവമായി ഇടവകയുടെ നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7