FLASHNEWS
PARISH NEWS
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തു.

മസ്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ പുതിയ വെബ്സൈറ്റിന്റെയും ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലിന്റെയും സ്വിച്ച്ഓണ്‍ കര്‍മ്മം ഇടവക വികാരി ഫാ. ജേക്കബ് മാത്യു നിര്‍വ്വഹിക്കുന്നു.

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സമഗ്ര വിവരങ്ങളടങ്ങിയ പരിഷ്കരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്തു. റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ഉദ്ഘാടന സന്ദേശം സംപ്രേഷണം ചെയ്തു കൊണ്ടാണ് വെബ്സൈറ്റിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചത് .

ആധുനിക കാലഘട്ടത്തിൽ വാർത്താ മാധ്യമങ്ങളുടെ വികസനവും വിവര സാങ്കേതിക രംഗത്തുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളും ഫലപ്രദമായി വിനിയോഗിക്കുവാൻ നമുക്ക് കഴിയണമെന്ന് ബാവാ തിരുമേനി ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടായി സഭയ്ക്കും സമൂഹത്തിനും തണൽ വൃക്ഷമായി ശോഭിക്കുന്ന മസ്കറ്റ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ ലോകമെങ്ങും അറിയുവാനും ഇടവകയുടെ പ്രവർത്തനങ്ങളുമായി അംഗങ്ങൾക്ക് കൂടുതൽ ബന്ധപ്പെടുന്നതിനും വെബ്സൈറ്റ് മുഖാന്തിരമായിത്തീരുമെന്നും പരിശുദ്ധ ബാവാ പ്രത്യാശ പ്രകടിപ്പിച്ചു. ഇടവക മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ ആശംസാ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

വെബ്‌സൈറ്റിന്റെയും ഓണ്‍ലൈൻ സ്ട്രീമിംഗ് ചാനലായ ഗൾഫ് ഓർത്തഡോക്സ് ടി. വി. യുടെയും സ്വിച്ച്ഓണ്‍ കർമ്മം ഇടവക വികാരി ഫാ. ജേക്കബ് മാത്യു നിർവ്വഹിച്ചു. അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്‌, എക്സിക്യൂട്ടിവ് അംഗങ്ങൾ, വെബ്സൈറ്റ് സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Website Domain : www.mgomemuscat.com, Online Streaming Channel: www.gulforthodox.tv

(വാര്‍ത്ത: ബിജു പരുമല)

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7