സകലരോഗങ്ങളേയും വേദനകളേയും സുഖപ്പെടുത്താന്‍ പരിശുദ്ധ റൂഹായാല്‍ ശക്തി നേടിയ പരിശുദ്ധാ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ!!! രോഗികള്‍ക്ക് ആശ്വാസവും അശരണര്‍ക്ക് അഭയവും അരുളുന്ന കാവല്‍നാഥാ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ!!!
മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയിൽ, വിശുദ്ധനായ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടുനബന്ധിച്ചു നടന്ന സന്ധ്യാ നമസ്ക്കാരത്തിലും ഭക്തിനിർഭരമായ റാസയിലും പരിശുദ്ധന്റെ നാമത്തിലുള്ള നേർച്ച വിളമ്പിനും നൂറു കണക്കിന് വിശ്വാസികൾ വന്നു സംബന്ധിച്ചു. നാളെ നടക്കുന്ന വി. കുർബ്ബാനയിൽ സഭയുടെ മുംബൈ ഭദ്രാസന അധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. വി. കുർബ്ബാനക്കുശേഷം നേർച്ചവിളമ്പും ക്രമീകരിച്ചിട്ടുണ്ട്.